- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപ്പെട്ടി കൊടുക്കാത്തതിന് വീട് കയറി ആക്രമണം; സംഭവം കഴക്കൂട്ടത്ത്; ഗുരുതരമായി പരുക്കേറ്റയാള്‍ മെഡിക്കല്‍ കോളേജില്‍
തീപ്പെട്ടി കൊടുക്കാത്തതിന് വീട് കയറി ആക്രമണം
കഴക്കൂട്ടം: തീപ്പെട്ടി കൊടുക്കാത്തതിന് വീട് കയറി ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. വെള്ളൂര്‍ ലക്ഷംവീട് കോളനിയില്‍ അശോകനെയാണ് ആക്രമിച്ചത്.തീപ്പെട്ടി ചോദ്യപ്പോള്‍ കൊടുക്കാത്തതാണ് അക്രമത്തിന് കാരണം.
കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. അശോകന്റെ ചെവിക്ക് ഗുരുതര പരുക്കേല്‍ക്കുകയും പല്ല് ഇളകി പോവുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ അശോകനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലപുരം കുറക്കോട് സ്വദേശിയായ കൊച്ചുമോനാണ് മര്‍ദ്ദിച്ചതെന്ന് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കി, മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story