- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് അഭിഭാഷകന് നേര്‍ക്ക് ഗുണ്ടകളുടെ ആക്രമണം; ഓഫീസില്‍ കയറി മാര്‍ദ്ദിച്ചു; പ്രതിഷേധവുമായി അഭിഭാഷകര്‍
തിരുവനന്തപുരത്ത് അഭിഭാഷകന് നേര്‍ക്ക് ഗുണ്ടകളുടെ ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് അഭിഭാഷകന് നേരെ ഗുണ്ടകളുടെ ആക്രമണം. അഡ്വ. കെ എസ് ശ്രീകാന്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അഭിഭാഷകന്റെ ആനയറയിലെ ഓഫീസില്‍ കയറിയ ഒരു സംഘം ഗുണ്ടകള്‍ ആക്രമണം നടത്തുകയായിരുന്നു. അഞ്ചാംഗ ഗുണ്ടാസംഘകങ്ങളാണ് ആക്രമം അഴിച്ചുവിട്ടത്. മര്‍ദനത്തില്‍ അഭിഭാഷകന് പരിക്കേറ്റു.
വാഹനങ്ങളില്‍ എത്തിയ ഗുണ്ടാസംഘം അദ്ദേഹത്തിന്റെ ഓഫീസിനുനേരെയും ആക്രമണം നടത്തി. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി അഭിഭാഷകര്‍ രംഗത്തെത്തി. തുടര്‍ന്ന് അഭിഭാഷകരുടെ പ്രതിഷേധം ശക്തമായതിനെ പിന്നാലെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പക്ഷെ പ്രതിയുടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ പോലീസ് പ്രതിയെ വിട്ടയച്ചു.
ഇതോടെ അഭിഭാഷക പ്രതിഷേധം വീണ്ടും ശക്തമാക്കി. പോലീസ് നടപടിക്കെതിരെ അവര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. തുടര്‍ന്ന് വിട്ടയച്ച പ്രതിയെ പോലീസ് തിരികെ കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ പ്രതിയെ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിരിക്കുകയാണ്.