- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറശാലയിൽ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടി; വീട്ടുടമ അജിയുടെ ചെവിക്ക് വെട്ടേറ്റു, ഭാര്യയ്ക്കും മകൾക്കും മർദനം

X
ഗൃഹനാഥൻ
തിരുവനന്തപുരം: പാറശാലയിൽ ഗൃഹനാഥനെ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടി. വീട്ടുടമ അജിയുടെ ചെവിക്ക് വെട്ടേറ്റു. ഭാര്യയ്ക്കും മകൾക്കും മർദനമേറ്റു. സംഭവത്തിന് പിന്നിൽ കഞ്ചാവ് സംഘമാണെന്നും അജി ആരോപിച്ചു.
അയൽവാസിയുടെ മകൻ ഉൾപ്പെടുന്ന സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നെന്ന് വെട്ടേറ്റ് അജി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സംഘം വീടിന്റെ മുന്നിൽവച്ച് കഞ്ചാവ് വലിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തതാണ് തന്നെയും കുടുംബത്തെയും ആക്രമിക്കാൻ ഇടയായതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ ആയുധങ്ങളുമായി എത്തിയ സംഘം തന്നെയും ഭാര്യയെയും മകളെയും ആക്രമിച്ചതായും വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതായും അജി പറഞ്ഞു. അജിയുടെ പരാതിയിൽ പാറശാല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story


