- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും; അത് നാളെയും ചെയ്യിക്കും'; വിവാദ പരമാര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
തൃശൂര്‍: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് വ്യാപകമായി വോട്ട് ചേര്‍ക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍.
'ജയിക്കാനായി വ്യാപകമായി ഞങ്ങള്‍ ഇനിയും വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.' ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഇത്തരത്തില്‍ വോട്ട് ചേര്‍ക്കാന്‍ പദ്ധതിയിട്ടിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണ് പുറത്ത് നിന്ന് ആളുകളെ കൊണ്ടുവന്ന് വോട്ട് ചേര്‍ക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.
Next Story