തിരുവനന്തപുരം: കുട്ടികൾ ചിരിച്ചതിനെത്തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടാ നേതാവിന്റെ ആക്രമണം. വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെ നായയെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ തിരുവനന്തപുരം കഠിനംകുളം സ്വദേശി സമീർ ഒളിവിലാണ്. ഇന്നലെ കഠിനംകുളം പടിഞ്ഞാറ്റ് മുക്കിലെ സക്കീറിന്‍റെ വീട് കയറിയായിരുന്നു ഗുണ്ട ആക്രമണം നടത്തിയത്. റോഡിൽ നായയുമായി പരാക്രമം കാട്ടിയെ ഗുണ്ടയെ നോക്കി സക്കീറിന്‍റെ കുട്ടികൾ ചിരിച്ചതാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിന്‍റെ നടുക്കത്തിലാണ് ഇപ്പോഴും കുട്ടികള്‍.

ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. റോഡിൽ നായയുമായി പരാക്രമം കാട്ടിയ ഇയാളെ കണ്ട് കുട്ടികൾ ചിരിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് പ്രതി വീട് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. വളർത്തുനായയെ ഉപയോഗിച്ച് വീട് കയറി ഇയാൾ ആക്രമണം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ കഠിനംകുളം സ്റ്റേഷനിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് വിവരം.

പ്രതിയായ സമീർ നായയുമായി വരുന്നത് കണ്ട് ഭയന്ന് വീട്ടിനകത്തേക്ക് ഓടിയ കുട്ടികളുടെ പിറകെ വന്ന ഇയാൾ വീട്ടനകത്ത് അടുക്കളവരെയെത്തി. ബഹളം കേട്ട് വീട്ടിലുണ്ടായിരുന്നു സക്കീർ പുറത്ത് വന്നപ്പോൾ നായയെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഇയാൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തിൽ സക്കീറിന്‍റെ പിതാവ് അബ്ദുൾ ഖാദറാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. തൊട്ട് പിന്നാലെ പ്രതി വീണ്ടും വീട്ടിന് അടുത്തേക്ക് രണ്ട് കുപ്പികളിൽ പെട്രോൾ നിറച്ച് എറിഞ്ഞ് തീകൊളുത്തി ഭീകരാന്തരീക്ഷമുണ്ടാക്കി. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും പ്രതി ഒളിവിൽ പോയി. കാപ്പാ കേസിൽ ഒരു വർഷത്തെ കരുതൽ തടങ്കൽ കഴിഞ്ഞ് ഏതാനും അഴ്ച മുൻപാണ് സമീർ പുറത്തിറങ്ങിയത്. വീട് കയറി ആക്രമിക്കൽ അടക്കം വിവധ വകുപ്പുകതൾ പ്രകാരം പ്രതിയെക്കെതിരെ പൊലീസ് കേസ് എടുത്തത്.