- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രഗ്രഹണം: ഗുരുവായൂരില്‍ ഞായറാഴ്ച നേരത്തെ നട അടയ്ക്കും: രാത്രി 9 മണിക്ക് മുന്‍പായി പ്രസാദം വാങ്ങണം
ഗുരുവായൂര്‍: സപ്തംബര്‍ 7 ഞായറാഴ്ച രാത്രി 9.30 മുതല്‍ ചന്ദ്രഗ്രഹണം ആയതിനാല്‍ അന്ന് രാത്രി തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30ന് ക്ഷേത്രനട അടയ്ക്കുമെന്ന് ദേവസ്വം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നീ പ്രസാദങ്ങള്‍ ശീട്ടാക്കിയ ഭക്തര്‍ അന്നു രാത്രി 9 മണിക്ക് മുന്‍പായി പ്രസാദം വാങ്ങണമെന്നും അടുത്തദിവസം രാവിലെ ഈ പ്രസാദങ്ങള്‍ ലഭിക്കുന്നതല്ലെന്നും ദേവസ്വം അറിയിച്ചു.
Next Story