- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകുമുട്ടുന്ന ജോലി ഇപ്പോള്‍ പിണറായി പോലീസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ലെന്ന് എംഎം ഹസന്
കോഴിക്കോട്: ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകുമുട്ടുന്ന ജോലി ഇപ്പോള്‍ പിണറായി പോലീസ് ഏറ്റെടുത്തെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍. പാലക്കാട്ടെ പാതിരാ റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പുരുഷ പോലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും ഇല്ലാതെ പിണറായി പോലീസ് വനിതാനേതാക്കളുടെ കതകില്‍ മുട്ടി. വനിതാപോലീസ് ഇല്ലാതെ കതക് തുറക്കില്ലെന്നാണ് ഷാനിമോള്‍ പറഞ്ഞതെന്നും എം.എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
ഹോട്ടലിലെ റെയ്ഡ് മന്ത്രി എം.ബി രാജേഷ് ആസൂത്രണംചെയ്ത നാടകമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് തിരക്കഥ ഒരുക്കിയത്. രാജേഷ് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് നടന്നത് ബി.ജെ.പി. -സി.പി.എം ഡീലിന്റെ ഭാഗമാണ്. കൊടകര കുഴല്‍പ്പണത്തിന്റെ ജാള്യത മറയ്ക്കാന്‍ ബി.ജെ.പിയെ സഹായിക്കാനാണ് റെയ്ഡെന്നും ഹസ്സന്‍ പറഞ്ഞു.