- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നബിദിനത്തിൽ നടന്ന കോൽക്കളിക്കിടെ 45-കാരൻ കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് ഡോക്ടർമാർ; ദാരുണ സംഭവം എരുമപ്പെട്ടിയിൽ; വേദനയോടെ കുടുംബം
തൃശൂർ: എരുമപ്പെട്ടി ആദൂരിൽ നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന കോൽക്കളിക്കിടെ 45-കാരൻ കുഴഞ്ഞുവീണ് മരിച്ചു. ആദൂർ ചുള്ളിയിൽ ഗഫൂറാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
പരിപാടിയിൽ സജീവമായി കോൽക്കളിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഗഫൂർ പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
നേരത്തെ പ്രവാസിയായിരുന്ന ഗഫൂർ, നിലവിൽ ആദൂരിൽ പലചരക്ക് വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്ന് വൈകിട്ട് 4:30ന് ആദൂർ ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കി.
Next Story




