- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ശക്തമായ മഴ; വ്യാപക നാശനഷ്ടം; തോടിലേക്ക് ഓട്ടോ മറിഞ്ഞ് ഒരാളെ കാണാതായി; തിരുവല്ല ബസ് സ്റ്റാന്‍ഡിന്‍റെ മതിൽ ഇടിഞ്ഞു വീണു; ഗതാഗതം തടസപ്പെട്ടു; മുന്നറിയിപ്പ് തുടരുന്നു
തിരുവനന്തപുരം/പത്തനംതിട്ട: ഇന്ന് പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരത്തും പത്തനംതിട്ട തിരുവല്ലയിലും വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരത്ത് മഴ ശക്തമായത്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറി.
മരുതൂർ തോടിലേക്ക് ഓട്ടോ വീണ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.
റോഡിലെ അശാസ്ത്രീയ ഓട നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാർ. ഉച്ചയ്ക്ക് എംസി റോഡിൽ മണ്ണന്തലയിൽ വെള്ളം കയറിയതോടെ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയിൽ പൂവച്ചലിൽ വീടിൻ്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. തേവൻകോട് ആശ്രമത്തിന് സമീപം ദേവകിയുടെ വീടാണ് ഇടിഞ്ഞ് വീണത്. സംഭവത്തിൽ ആളപായമില്ല.
പത്തനംതിട്ട തിരുവല്ലയിൽ ശക്തമായ മഴയെ തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്‍റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ കെഎസ്ആർടിസി ജീവനക്കാരന്റെ വീട്ടുമുറ്റത്തേക്കാണ് വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.