- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിത്താവളം വഴി പോയാൽ കാണുന്നത് വർഷങ്ങൾ പഴക്കമുള്ള ആലിനെയും തേക്കിനെയും; പൈത്യക വൃക്ഷമായി പ്രഖ്യാപിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട്
പാലക്കാട്: വണ്ടിത്താവളം കന്നിമാരിയിൽ സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള തേക്ക് മരത്തെയും 250 വർഷം പഴക്കമുള്ള ആൽ മരത്തെയും പൈതൃക വൃക്ഷങ്ങളായി പ്രഖ്യാപിച്ചു. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (KFRI) ശാസ്ത്രജ്ഞരാണ് പഠനത്തിന് ശേഷം ഇവയുടെ പ്രായം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പട്ടഞ്ചേരിയിൽ നടന്ന ഹരിതോത്സവ ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.
KFRl-ലെ വൃക്ഷങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നതിൽ വിദഗ്ധനായ ഡോ. ആദർശിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് തേക്ക് മരത്തിന് 400 വർഷവും സമീപത്തു തന്നെയുള്ള ആൽ മരത്തിന് 250 വർഷവും പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. പട്ടഞ്ചേരി പഞ്ചായത്തിലെ 10-ാം വാർഡിലുള്ള കന്നിമാരിയമ്മൻ ക്ഷേത്രത്തിന്റെ പരിസരത്താണ് ഈ രണ്ട് കൂറ്റൻ വൃക്ഷങ്ങളും സ്ഥിതി ചെയ്യുന്നത്.
ഈ പൈതൃക വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി ഇവയ്ക്ക് ചുറ്റും സംരക്ഷണ ഭിത്തികൾ നിർമ്മിക്കുകയും, ആൽമരത്തിന്റെ വേരുകൾ സംരക്ഷിക്കുകയും, ശാഖകൾ മുറിച്ചു മാറ്റാതെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. തേനീച്ചക്കൂടുകൾ ഉൾപ്പെടെയുള്ളവയും സംരക്ഷിക്കപ്പെടുന്നു. വൃക്ഷങ്ങളെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി KFRI-ന് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിദഗ്ധരെത്തി പഠനം നടത്തി പ്രായം നിർണയിച്ചത്.