കാസര്‍കോട്: കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്. മേഖലയില്‍ കനത്ത മഴയാണ് ഇന്നലെ മുതല്‍. ദേശീയപാതയില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ സര്‍വിസ് റോഡ് വഴിയായിരുന്നു വാഹനങ്ങള്‍ കടന്നുപോയിരുന്നത്. പാത ഇടിഞ്ഞതോടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.

അതിനിടെ, മലപ്പുറം ജില്ലയിലെ തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളല്‍ കണ്ടെത്തി. ദേശീയ പാതയില്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ റോഡ് തകര്‍ന്ന കൂരിയാടിന് സമീപത്താണ് തലപ്പാറ.