- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളി ഗ്രേസ് കോളേജ് സംഘർഷം; കലോത്സവം നടത്തിയത് ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ; മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ആരോപണം
തൃശൂർ: ഹോളി ഗ്രേസ് കോളേജിൽ ഡി സോൺ കലോത്സവം നടത്തിയത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയെന്ന് ആരോപണം. കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് കോളേജ് അധികൃതർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടും അതൊന്നും പാലിച്ചിട്ടില്ലെന്നാണ് സൂചന. കലോത്സവത്തിന്റെ തുടക്കം മുതൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നിട്ടും സംഘർഷം തടയുന്നതിന് വേണ്ടി മാള പോലീസ് ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. കെ എസ് യു പ്രവർത്തകരെ രക്ഷപ്പെടാൻ സഹായിച്ചതിനു ചേർപ്പ് സി ഐയെ സസ്പെൻഡ് ചെയ്തതിൽ പോലീസ് സേനയ്ക്കുള്ളിലും സിപിഐഎം പാർട്ടിക്കുള്ളിലും വിമർശനമുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഹോളി ഗ്രേസിൽ കലോത്സവം നടത്തിയതെന്നാണ് ആരോപണം. ഹോളി ഗ്രേസ് കോളേജിൽ നിരവധി അനധികൃത നിർമാണങ്ങളും നിലവിലെ നിരവധി കെട്ടിടങ്ങൾക്ക് ഫയർ എൻഒസിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി മാള ഗ്രാമപഞ്ചായത്തും അഗ്നിരക്ഷാനിലയവും കഴിഞ്ഞമാസം നോട്ടീസ് നൽകിയിരുന്നു. മെഡിക്കൽ സഹായവും അഗ്നിശമന സേനയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി മത്സരത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ മത്സരാർത്ഥികൾ പരാതി രംഗത്തെത്തി. കലോത്സവത്തിന്റെ ആദ്യ ദിവസങ്ങളിലായി മാളയിലെ വിവിധ ആശുപത്രികളിലായി സ്റ്റേജിൽ കുഴഞ്ഞുവീണ മുപ്പതോളം മത്സരാർത്ഥികൾ പ്രാഥമിക ശുശ്രൂഷ തേടിയിരുന്നു.
ക്രമസമാധാന ചുമതലയുള്ള മാള സിഐ യെ പ്രാദേശിക എസ്, കോൺഗ്രസ് നേതാക്കൾ ഒത്തുകളിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സി ഐക്കെതിരെ നടപടിയെടുത്തതെന്നും ആക്ഷേപമുണ്ട്. കലോത്സവത്തിന്റെ ആരംഭത്തിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നിട്ടും അവരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ മാള എസ് എച്ച് ഒ ശ്രമിക്കാത്തതാണ് വലിയ സംഘർഷത്തിൽ കലാശിച്ചത് എന്നും ആരോപണമുണ്ട്. കലോത്സവം ആരംഭിച്ച ദിവസം മുതൽ സംഘർഷങ്ങൾ നിലനിന്നിട്ടും അത് പരിഹരിക്കാൻ മാള എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള പോലീസിന് സാധിക്കാത്തതാണ് വലിയ സംഘർഷത്തിന് ഇടയായത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനുശേഷം മാത്രമേ കലോത്സവം നടത്താൻ പാടുകയുള്ളൂ എന്ന് മാള ഗ്രാമപഞ്ചായത്ത് ഹോളി ഗ്രേസ് അധികൃതർക്ക് നോട്ടീസ് നൽകിയിട്ടും അത് പാലിക്കാതെയാണ് കലോത്സവം നടത്തിയത്. കലോത്സവത്തിന്റെ ആദ്യ ദിനം മുതൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നിട്ടും അത് തടയാൻ സാധിക്കാതെ പോയത് മാള പോലീസിന്റെ അനാസ്ഥയാണെന്നും ആരോപണമുണ്ട്. സ്റ്റോപ്പ് മെമ്മോ കൊടുത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിന് പകരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കലോത്സവം നടത്തിയാൽ കോളേജ് അധികൃതർ ആയിരിക്കും ഉത്തരവാദിയെന്നുള്ള നോട്ടീസ് നൽകുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്.
അതേസമയം, സംഘര്‍ഷത്തെത്തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകരെ ആംബുലന്‍സില്‍ കയറ്റിവിട്ട ചേര്‍പ്പ് സിഐയെ അന്വേഷണ വിധേയമായി സസ്പന്‍റ് ചെയ്തു. ചേര്‍പ്പ് സിഐ കെ.ഒ. പ്രദീപിനെയിരെയായിരുന്നു നടപടി. സംഘര്‍ഷം ഒഴിവാക്കാന്‍ മാള ഹോളിഗ്രേസ് കോളേജില്‍ നിന്ന് കെഎസ് യു പ്രവര്‍ത്തകരുമായി ചേര്‍പ്പ് സിഐ പുറത്തേക്ക് പോലീസ് ജീപ്പിലാണ് പോയത്. പിന്നീട് കെഎസ് യു പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ എത്തിയതിനെത്തുടര്‍ന്ന് അതിലേക്ക് മാറാന്‍ അനുവദിക്കുകയായിരുന്നു. കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ ഉള്‍പ്പടെ സഞ്ചരിച്ച ഈ ആംബുലന്‍സ് കൊരട്ടിയില്‍ വച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷമൊഴിവാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ സേനയ്ക്കുള്ളില്‍ തന്നെ വിമർശനമുണ്ട്.
വിധി നിർണയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും സംഘാടകരും തമ്മിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തിവീശി. പരിക്കേറ്റ വിദ്യാർത്ഥികളെ മാളയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളായ ആശിഷിശ് (എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി), അഗ്നിവേശ്, നിരഞ്ജൻ, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ആശിഷിന് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘട്ടനം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളായ ആശിഷിശ് (എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി), അഗ്നിവേശ്, നിരഞ്ജൻ, ജിതിൻ, അതുൽ കൃഷ്ണ എന്നിവരെ മാള ബിലിവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശിഷിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. സംഘർഷത്തിൽ പരിക്കേറ്റ നിരവധി വിദ്യാർത്ഥികളെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.