- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുലർച്ചെ ചില്ല് പൊട്ടുന്ന ശബ്ദം..'; വടകരയില്‍ എസ്എന്‍ഡിപി യൂണിയന് മുന്‍ പ്രസിഡന്റിന്റ വീടിന് നേരെ ആക്രമണം; ജനാല അടിച്ചുപൊട്ടിച്ച് അതിക്രമം; അന്വേഷണം തുടങ്ങി
വടകര: വടകരയിൽ എസ്.എൻ.ഡി.പി. യൂണിയൻ മുൻ പ്രസിഡന്റും കുറുമ്പയിൽ സ്വദേശിയുമായ ദാമോദരന്റെ വീടിന് നേരെ കല്ലേറുണ്ടായി. പുലർച്ചെയോടെയായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു. കല്ലേറുമായി ബന്ധപ്പെട്ട് പോലീസിന് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ പ്രതികളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story