- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുണ്ടറയില്‍ വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍; മകനെ കാണാനില്ല; കൊലപാതകമെന്ന് നിഗമനം
കൊല്ലം: കുണ്ടറയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45) ആണ് മരിച്ചത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം തൊട്ടടുത്തായി ഒരു തലയണയും ഉണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പുഷ്പലതയുടെ പിതാവ് ആന്റണിയേയും പരിക്കേറ്റ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. തലയ്ക്കാണ് പരിക്ക്. അബോധാവസ്ഥയിലാണ് ആന്റണിയെ കണ്ടെത്തിയത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുഷ്പലതയുടെ മകന്‍ അഖിലിനെ കാണാനില്ല. ഇരുവരെയും പുഷ്പലതയുടെ മകന്‍ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന്കഴിഞ്ഞ ദിവസം പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ […]
കൊല്ലം: കുണ്ടറയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45) ആണ് മരിച്ചത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം തൊട്ടടുത്തായി ഒരു തലയണയും ഉണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
പുഷ്പലതയുടെ പിതാവ് ആന്റണിയേയും പരിക്കേറ്റ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. തലയ്ക്കാണ് പരിക്ക്. അബോധാവസ്ഥയിലാണ് ആന്റണിയെ കണ്ടെത്തിയത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുഷ്പലതയുടെ മകന്‍ അഖിലിനെ കാണാനില്ല.
ഇരുവരെയും പുഷ്പലതയുടെ മകന്‍ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന്കഴിഞ്ഞ ദിവസം പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി അഖിലിന് താക്കീത് നല്‍കിയിരുന്നു. ഇന്ന് രാവിലെ ഒരു ബന്ധു വീട്ടില്‍ വന്നപ്പോഴാണ് പുഷ്പലതയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
പുഷ്പലതയുടെ മകന്‍ അഖിലിന് വേണ്ടി കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകമെന്നാണ് പോലീസ് നിഗമനം.




