- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയരപ്പാത നിര്‍മ്മാണത്തിനിടെ കൂറ്റന്‍ യന്ത്രം നിലംപതിച്ചു; ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് പരിക്ക്
ഉയരപ്പാത നിര്‍മ്മാണത്തിനിടെ കൂറ്റന്‍ യന്ത്രം നിലംപതിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്
തുറവൂര്‍: തുറവൂര്‍-അരൂര്‍ ഉയരപ്പാതയുടെ പില്ലറുകള്‍ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന ഡ്രില്ലിങ് റോട്ടറി യന്ത്രം ജോലിക്കിടെ നിലം പതിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ചന്തിരൂര്‍ പാലത്തിനു സമീപമായിരുന്നു അപകടം. യന്ത്രത്തില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് കാലിനു പരുക്കേറ്റു. ഉയരപ്പാതയുടെ റാംപ് വരുന്ന, ചന്തിരൂര്‍ പാലത്തിന്റ പടിഞ്ഞാറുവശത്തെ ഇറക്കത്തില്‍ പില്ലറുകള്‍ സ്ഥാപിക്കുമ്പോഴാണ് സംഭവം.
ഉയരപ്പാതയുടെ തൂണുകള്‍ക്ക് താഴെ 8 പില്ലറുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ ഒരു പില്ലറിന്റെ ജോലി കഴിഞ്ഞ് യന്ത്രം നീക്കുന്നതിനിടെ വലതുഭാഗത്തെ ചക്രം താഴുകയും യന്ത്രം നിയന്ത്രണം തെറ്റി പാതയിലേക്ക് മറിയുകയുമായിരുന്നു. അപകടം നടക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നു. പുലര്‍ച്ചെയായതിനാല്‍ വാഹനങ്ങള്‍ കുറവായിരുന്നു. 24 മീറ്റര്‍ നീളവും 75 ടണ്‍ ഭാരവുമുള്ളതാണ് യന്ത്രം.