- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്ത് തന്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം മര്‍ദ്ദനം, രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു; രക്ഷക്കെത്തിയത് ആ വഴി വന്ന ടാക്‌സി ഡ്രൈവര്‍: ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്
നാദാപുരം: സ്വത്ത് തന്റെ പേരില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് കല്ലാച്ചി ചിയ്യൂരിലാണ് സംഭവം. ഭര്‍ത്താവിനെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു. നരിപ്പറ്റ സ്വദേശി ഷംന ( 28) യെയാണ് ഭര്‍ത്താവ് ഫൈസല്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ഫൈസലിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. ഇടത് കൈയ്യുടെ ചുമലിനും വയറിനും കുത്തേറ്റ ഷംന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റ് വീടിന് പുറത്തേക്ക് ഓടിയ ഷംനയെ അത് വഴി കടന്ന് പോയ ടാക്‌സി ഡ്രൈവറാണ് ആശുപത്രിയില്‍ എത്തിച്ചത്. ഷംനയുടെ പേരിലുള്ള സ്വത്ത് തന്റെ പേരിലേക്ക് മാറ്റി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് മര്‍ദ്ദനം എന്ന് ഷംനയുടെ സഹോദരന്‍ ഷംനാദ് പറഞ്ഞു. നേരത്തെയും ഫൈസല്‍ ഷംനയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഷംനാദ് പറഞ്ഞു.
പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി രാത്രിയോടെ കേസെടുക്കുകയായിരുന്നു. അക്രമത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഫൈസലിന് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.