- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
3.63 കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കര്‍ണാടക സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയില്‍
തിരുവനന്തപുരം: 3.63 കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കര്‍ണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തു. ബെല്ലാരി സ്വദേശി സുമന്‍ ജട്ടര്‍ (27) യുടെ ലഗേജില്‍നിന്നാണ് 3.63 കിലോ കഞ്ചാവ് പിടികൂടിയത്.
ബെല്ലാരിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ഇയാള്‍ സെപ്റ്റംബര്‍ 15-ന് ബെംഗളൂരു വിമാനത്താവളം വഴി ബാങ്കോക്കിലേക്കാണ് യാത്ര ചെയ്തത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുകയായിരുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ പ്രതിയുടെ ബാഗില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികള്‍ കണ്ടെത്തി. ഇയാളെ കസ്റ്റംസ് അധികാരികള്‍ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുക എന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് അറിയിച്ചു.