- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത വില്‍പ്പനയ്ക്കായി കടത്തി കൊണ്ടുപോയ വിദേശ മദ്യം പിടികൂടി; പിടിച്ചത് 50 ലിറ്റര്‍ മദ്യം; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; മദ്യം പിടിച്ചെടുത്തത് പതിവുപോലെ ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയില്‍
പാലക്കാട്: അനധികൃത വില്‍പ്പനയ്ക്കായി കടത്തി കൊണ്ടുപോയ 50 ലിറ്റര്‍ ഇന്ത്യൻ വിദേശമദ്യം പിടികൂടി. കല്ലടിക്കോട് പൊലീസാണ് വിദേശമദ്യം പിടികൂടിയത്. സംഭവത്തില്‍ വല്ലപ്പുഴ ചെമ്മങ്കുഴി സ്വദേശി സൈനലാവുദ്ദീന്‍ (28), കരിങ്കല്ലത്താണി തൊടുകാപ്പ് സ്വദേശി അനസ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പൊന്നംകോട് ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും മദ്യവുമായി പിടിയിലായത്. അനധികൃതമായി വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ കാറില്‍ സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.എസ്. സജിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത മദ്യം സ്റ്റേഷനില്‍ ഹാജരാക്കി, പ്രതികള്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.