കൊല്ലം: നഗരത്തിലെ ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കൊല്ലത്ത് നിന്ന് വന്‍ ലഹരി വേട്ട. വാഹനം ഉപയോഗിച്ച് കടത്തുകയായിരുന്ന 109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടിയത്. വാഹനം അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് പരിശോധന നടത്താന്‍ എത്തുകയായിരുന്നു.

വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് അപകടം നടന്നത്. പോലീസ് എത്തുമ്പോഴേക്കും വണ്ടി ഉപേക്ഷിച്ച് പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഉടന്‍ തന്നെ പ്രതിയെ പോലീസ് പിടികൂടി കസ്റ്റഡിയില്‍ എടുക്കും. നഗരത്തിലെ ലഹരി കടത്തുകള്‍ക്ക് ഇതോടെ ശക്തമായ മുന്നറിയിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി.