- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവത്തൂരിലെ ലോഡ്ജിൽ അനാശാസ്യം; മിന്നൽ റെയ്ഡിൽ ആറ് പേർ പിടിയിൽ; പിടിയിലായവരെ താക്കീത് നൽകി വിട്ടയച്ചു; നടത്തിപ്പുകാരനും ഭാര്യക്കുമെതിരെ കേസ്
കാസർകോട്: ചെറുവത്തൂരിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പഴയ ദേശീയപാതയോരത്തെ മലബാർ ലോഡ്ജിൽ തിങ്കളാഴ്ച രാത്രി നടന്ന പരിശോധനയിലാണ് സംഭവം. ലോഡ്ജ് കേന്ദ്രീകരിച്ച് വർഷങ്ങളായി അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറ് പേർ പിടിയിലായി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നിർദ്ദേശപ്രകാരം ചന്തേര ഇൻസ്‌പെക്ടർ കെ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോഡ്ജിൽ പരിശോധന നടത്തിയത്. സംഭവത്തിൽ നാല് യുവതികളെയും രണ്ട് പുരുഷന്മാരെയുമാണ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ ആറുപേരെയും പൊലീസ് ഉപദേശിച്ച് വിട്ടയക്കുകയായിരുന്നു.
ലോഡ്ജ് നടത്തിപ്പുകാരായ ചെറുവത്തൂർ സ്വദേശി മുഹമ്മദ് അസിനാർ (47), ഇദ്ദേഹത്തിന്റെ ഭാര്യ നസീമ (47) എന്നിവർക്കെതിരെ ചന്തേര പൊലീസ് അസാൻമാർഗിക പ്രവർത്തനത്തിന് കേസെടുത്തു. നേരത്തെയും ഈ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം സമാനമായ പരിശോധനയ്ക്കിടെ ഒരു അന്യസംസ്ഥാന യുവതി ലോഡ്ജിൽ നിന്ന് താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റിരുന്നു.




