ആലപ്പുഴ: മരംമുറിക്കുന്നതിനിടയിൽ കൈ ഒടിഞ്ഞ് മരത്തിൽ കുടുങ്ങിപ്പോയ തൊഴിലാളിക്ക് രക്ഷകരായി ഫയർഫോഴ്സ്. മുറിച്ച മരച്ചില്ല കയ്യിൽ വീണ് കൈ ഒടിഞ്ഞ് മരത്തിൽ കൂടുങ്ങിപോവുകയായിരുന്നു.

ഒടുവിൽ മധ്യവയസ്ക്കനെ ഫയർഫോഴ്സ് എത്തി ആശുപത്രിയിലാക്കുകയും ചെയ്തു. കൂതിരപ്പന്തി വാർഡിൽ പുത്തൻപറമ്പിൽ അൻസിൽ (47) ആണ് കൈ ഒടിഞ്ഞ് മരത്തിൽ നിന്ന് താഴെ ഇറങ്ങാനാകാതെ മരത്തിൽ കുടുങ്ങി പോയത്.

സ്റ്റേഡിയം വാർഡിൽ പ്ലാപറമ്പിൽ അജ്മലിന്റെ വീട്ടിലെ മരം മുറിക്കുന്നതിനിടെയാണ് മുറിച്ച മരച്ചില്ല അൻസിലിന്റെ കയ്യിൽ വീണ് കൈ ഒടിഞ്ഞത്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്. തുടര്‍ന്ന് ഫയർഫോഴ്സ് എത്തി അൻസിലിനെ മരത്തിൽ നിന്ന് താഴെ ഇറക്കി ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.