- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എന്‍.എസ്. വിക്രമാദിത്യ കൊച്ചി തീരത്ത്; സുരക്ഷ കടുപ്പിച്ച് നാവിക സേന
ഐ.എന്‍.എസ്. വിക്രമാദിത്യ കൊച്ചി തീരത്ത്; സുരക്ഷ കടുപ്പിച്ച് നാവിക സേന
കൊച്ചി: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രമാദിത്യ കൊച്ചി തീരത്തുനിന്ന് 20 കിലോമീറ്ററോളം ഉള്‍ക്കടലില്‍ നങ്കൂരമിട്ടു. ഏതാനും ദിവസത്തിനുള്ളില്‍ കപ്പല്‍ കൊച്ചി നാവികസേന ആസ്ഥാനത്തോ കൊച്ചി കപ്പല്‍ശാലയിലോ എത്തുമെന്നാണ് സൂചന. കൊച്ചി തീരത്ത് നങ്കൂരമിട്ടത് എന്തിനാണെന്നുള്ള വിവരങ്ങള്‍ നാവികസേനാധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായതിന്റെ പതിനൊന്നാം വര്‍ഷമാണ് കപ്പല്‍ ഒരിക്കല്‍കൂടി കൊച്ചി തീരം തൊടുന്നത്. കമ്മിഷന്‍ ചെയ്തതിനു പിന്നാലെ 2016-ല്‍ കൊച്ചി നാവികസേന ആസ്ഥാനത്ത് കപ്പല്‍ എത്തിയിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോടു ചേര്‍ന്ന് കഴിഞ്ഞ മാസം ഇന്ത്യയുടെയും ഇറ്റലിയുടെയും സംയുക്ത നാവികാഭ്യാസത്തില്‍ ഐ.എന്‍.എസ്. വിക്രമാദിത്യ പങ്കെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്തുമായി ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംയുക്ത സൈനികാഭ്യാസവും നടത്തിയിരുന്നു.
വിക്രമാദിത്യ എത്തിയതോടെ കടലിലെ സുരക്ഷയും നിരീക്ഷണവും വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യയില്‍നിന്ന് 15,000 കോടി രൂപ മുടക്കി ഇന്ത്യ വാങ്ങി ആധുനികീകരിച്ച വിമാനവാഹിനിയാണ് വിക്രമാദിത്യ. ആകെ 22 ഡെക്കുകളും 284 മീറ്റര്‍ നീളവുമുള്ള കപ്പലിന്റെ കേവുഭാരം 45,400 ടണ്‍ ആണ്.