- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃക്കാക്കരയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു; കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുൾ ഓൺ കഫേ, സലാം തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയും വിവിധ ഹോട്ടലുകളിൽ പരിശോധന നടന്നിരുന്നു.
പിടികൂടിയതിൽ ഏറെയും പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡിൽസ് തുടങ്ങിയവയാണ്. ഇൻഫോപാർക്ക്, കളക്ട്രേറ്റ് പരിസരത്തിനടുത്തെ പ്രശസ്തമായ ഹോട്ടലുകളാണിവ. നഗരസഭ ആരോഗ്യവിഭാഗം കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകൾക്ക് പിന്നാലെ കൂടുതൽ ഹോട്ടലുകളെ പറ്റി പരാതി ലഭിച്ചിരുന്നു. തുടർന്നാണ് ഇന്നും മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഹോട്ടലുകളിൽ പരിശോധന തുടരുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
Next Story