- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സ്റ്റാഗ്രാമില്‍ കമന്റ് ഇട്ടതിനെ ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പത്താം ക്ലാസുകാരന്; കുട്ടിക്ക് ഗുരുതര പരിക്ക്; പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
പേരാവൂര്‍: ഇന്‍സ്റ്റഗ്രാമില്‍ സഹപാഠി പോസ്റ്റ് ചെയ്ത ചിത്രത്തിനിടയിലുണ്ടായ കമന്റിനെ ചൊല്ലിയ തര്‍ക്കം ഒടുവില്‍ കലാശിച്ചത് മര്‍ദ്ദനത്തില്‍. സംഭവത്തില്‍ ഒന്‍പതാം ക്ലാസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ വിളക്കോട് സ്വദേശിയെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ സംഘമാണ് ക്രൂരമായി മര്‍ദിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഇട്ട കമന്റിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് ഒന്‍പതാം ക്ലാസുകാരന് മര്‍ദനമേല്‍ക്കേണ്ടിവന്നത്. തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് എട്ടോളം പേര്‍ ചേര്‍ന്ന് കുട്ടിയെ ആക്രമിച്ചത്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്ന വിദ്യാര്‍ഥിയെ പിതാവാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story