കുമളി: ഐഎന്‍ടിയുസി ജില്ലാതയ സെമിനാറിന്റെ ഫ്ളക്സ് ബോര്‍ഡില്‍ വധശ്രമക്കേസില്‍ ഒളിവിലുള്ള നേതാവിന്റെ ചിത്രം വച്ചതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം. പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്റെ ചിത്രമാണ് നേതാക്കള്‍ക്കൊപ്പം സെമിനാര്‍ വേദിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫല്‍ക്സില്‍ ഉള്ളത്. കുമളി പോലീസ് ചാര്‍ജ് ചെയ്ത വധശ്രമക്കേസില്‍ രാജാ മാട്ടൂക്കാരന്‍ ഒളിവിലാണ്.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍,പി.ജെ ജോയി എക്സ് എം എല്‍ എ, എ.കെ മണി എക്സ് എം എല്‍ എ എന്നിവരുടെ ചിത്രത്തിനൊപ്പമാണ് വധശ്രമ കേസിലെ പ്രതിയുടെ ചിത്രവുമുള്ളത്.കേരള സ്റ്റേറ്റ് പ്ലാന്റേഷന്‍ ഫെഡറേഷന്‍ (ഐഎന്‍ടിയുസി) യുടെ ഏക ദിന സെമിനാറാണ് ഇന്ന് കട്ടപ്പനയില്‍ നടന്നത്.