- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജര്‍മന്‍ സാങ്കേതികവിദ്യയില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍; എല്‍.എച്ച്.ബി കോച്ചുകളുമായി ജനശതാബ്ദി 16 മുതല്‍ ഓടിത്തുടങ്ങും
ജനശതാബ്ദിക്ക് പുതിയ കോച്ചുകൾ
കൊല്ലം: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ കോച്ചുകളുമായി കോട്ടയം വഴിയുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് 16 മുതല്‍ ഓടിത്തുടങ്ങും. ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകളാകും തീവണ്ടിയില്‍ ഉണ്ടാകുക. ഇവയില്‍ യാത്ര കൂടുതല്‍ സൗകര്യപ്രദമാകും.
കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് കോച്ചുകള്‍ ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്. 16 മുതല്‍ തിരുവനന്തപുരത്തുനിന്നാണ് ഓടിത്തുടങ്ങുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കോച്ചുകളില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. കോച്ചുകള്‍ കൂട്ടിയിടിച്ചാല്‍ അപകടസാധ്യത കുറവാണെന്നത് മേന്മകളിലൊന്നാണ്.
ഭാരക്കുറവുള്ള ലോഹഭാഗങ്ങള്‍കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഇത്തരം കോച്ചുകള്‍മാത്രമുള്ള തീവണ്ടികള്‍ക്ക് അതിവേഗം യാത്രചെയ്യാനുമാകും. കഴിഞ്ഞമാസം 29 മുതല്‍ പുതിയവണ്ടി ഓടുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നത്.




