- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ജനവാസ മേഖലകളിൽ വീണ്ടും കാട്ടാന ശല്യം; ജീപ്പ് കുത്തിമറിച്ചു; കുരിശുപള്ളിയുടെ ചില്ലുകള്‍ തകർത്തു
ഇടുക്കി: മൂന്നാറില്‍ ജനവാസ മേഖലയിൽ കാട്ടാന ആക്രമണം. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ലയത്തിലെ ജീവനക്കാരനായ ജയരാജിന്റെ വാഹനത്തിനു കേടുപാടുകളുണ്ടായി. എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന കുരിശുപള്ളിക്കും കാട്ടാന കേടുപാടുകള്‍ വരുത്തി. കുരിശുപള്ളിയുടെ ചില്ലുകള്‍ കാട്ടാന തകര്‍ത്തു. മൂന്നാറിൽ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.
പ്രദേശവാസികള്‍ വിവരമറിയിച്ചതോടെ വനപാലകരെത്തി പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്തി. വിവിധ എസ്റ്റേറ്റുകളില്‍ ഇപ്പോഴും കാട്ടാനകള്‍ ഇറങ്ങി ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയുണ്ട്. എന്നാല്‍ വീണ്ടും കാട്ടാനകള്‍ തിരികെയെത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
വർധിച്ച് വരുന്ന മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളില്‍ കാട്ടാനകളുടെ ശല്യം തൊഴിലാളി കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നുണ്ട്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.