അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദം രാജ്യം മുഴുവനും ചര്‍ച്ച ചെയ്യുകയാണ്. അവിടെ പ്രസാദമായി തയാറാക്കുന്ന ലഡുവില്‍ ചേര്‍ക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രംഗത്ത് എത്തിയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയമായതില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ വിഷയം കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അതീവ ഗൗരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു.

വിവാദം ദേശീയതലത്തില്‍ തന്നെ ഇപ്പോള്‍ വലിയ ചര്‍ച്ച വിഷയം ആയിരിക്കുയാണ്. വിവാദത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സംസാരിക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പരിശോധിച്ചശേഷം വേണ്ട നടപടികളിലേക്കു നീങ്ങുമെന്നും കേന്ദ്രമന്ത്രി വിശദീകരിക്കുകയും ചെയ്തു.

അതേസമയം, ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തെ സാധൂകരിച്ച് തിരുപ്പതി ക്ഷേത്രം അധികൃതര്‍ രംഗത്ത് വരുകയും ചെയ്തു. ഗുണനിലവാരമില്ലാത്ത നെയ് ലഡുനിര്‍മാണത്തിന് എത്തിച്ചിരുന്നുവെന്നും ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.