പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസിയില്‍ മരുന്നിന് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു. ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. ഓമല്ലൂര്‍ ക്ഷേത്ര ജംഗ്ഷന് സമീപമുള്ള കോലേലില്‍ ഗംഗാധരന്‍ നായര്‍ ( 78 ) നാണ് പരിക്ക് . ചക്ക വീണയുടന്‍ തറയില്‍ ബോധം കെട്ടു വീണു . ഉടന്‍ തന്നെ അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികില്‍സയിലാണ്. ' ചക്ക വീണ്'തലയിലും കാലിലും പരിക്കുണ്ട് . അറ്റോമിക് എനര്‍ജി റിട്ടയര്‍ഡ് ജീവനക്കാരനാണ്. അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആളുകള്‍ വരിയായി നില്‍ക്കുന്നത് കണ്ട് അല്‍പം ഒഴിഞ്ഞ് മാറി നടന്നപ്പോഴാണ് സമീപത്ത് നിന്ന പ്ലാവിലെ ചക്ക അടര്‍ന്നു വീണത്.