തിരുവനന്തപുരം: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്ത് ഇടപാടുകാരിൽനിന്ന് 447.63 കോടി പിരിച്ച കേസിൽ ലിസ് ദീപസ്തംഭം ചെയർമാൻ പി.വി.ചാക്കോ അടക്കം 7 പ്രതികൾ പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

കുറ്റപത്രം വായിച്ചു കേൾക്കാൻ ജൂലൈ 18 ന് പ്രതികൾ ഹാജരാകാനും സി ജെ എം ഷിബു ഡാനിയേൽ ഉത്തരവിട്ടു. ലിസ് ചെയർമാൻ പാലക്കൽ വീട്ടിൽ പി.വി.ചാക്കോ, ലിസ് മാനേജിങ് ട്രസ്റ്റി എറണാകുളം എളംകുളം പാലക്കൽ വീട്ടിൽ കുര്യാച്ചൻ ചാക്കോ, പാർട്ട്ണർമാരായ വൈക്കം മാഞ്ഞൂർമുറി പാലക്കൽ വീട്ടിൽ അച്ചാമ്മ ചാക്കോ, ചങ്ങനാശേരി മാടപ്പള്ളി പൗവത്തിൽ വീട്ടിൽ ലിനു ജോയി, മരിയ ആൻഡ് മരിയ ലോട്ടറി ഏജൻസി ഉടമ എറണാകുളം പനമ്പിള്ളി നഗ4 പാലക്കൽ വീട്ടിൽ നിതാ കുര്യാച്ചൻ , ലിസ് പ്രിന്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് പാ4ട്ണ4 ചങ്ങനാശേരി മാടപ്പള്ളി അസംപ്ഷൻ ച4ച്ച് റോഡിൽ പൗവത്തിൽ വീട്ടിൽ ജോയ് ജോൺ പൗവ്വത്തിൽ , 2006 കാലയളവിലെ കഴക്കൂട്ടം ബ്രാഞ്ച് മാനേജർ ഫ്രാങ്ക്‌ലിൻ മോസസ് എന്നിവരാണ് ഒന്നുമുതൽ ഏഴു വരെയുള്ള പ്രതികൾ.

2006 ൽ കഴക്കൂട്ടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിലാണ് കുറ്റം ചുമത്തുന്നത്. ന്ത്യൻ ശിക്ഷാ നിയമത്തിലെ 423 (സ്വത്തുവകകൾ അന്യായമായി ഉപയോഗിക്കൽ), 420 (വഞ്ചന), പ്രൈസ് മണി ചിറ്റ്‌സ് ആൻഡ് മണി ലെൻഡിങ് സ4ക്കുലേഷൻ സ്‌കീം (ബാനിങ് ) ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് റെക്കോർഡ് പരിശോധിച്ച് കോടതി നേരിട്ട് കുറ്റപത്രം തയ്യാറാക്കിയത്.

നിക്ഷേപകരിൽനിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പ്രതികൾ അവരുടെ ബന്ധുക്കളുടെ പേരിൽ എറണാകുളത്തെ വിവിധ സ്ഥലങ്ങളിൽ ഭൂസ്വത്തുക്കൾ വാങ്ങാൻ വിനിയോഗിച്ചെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനുപുറമെ ലിസ് പ്രവ4ത്തനം നി4ത്തിയ ശേഷം തുക ജ്യോതിസിലേക്ക് മാറ്റിയതായും പൊലീസ് കുറ്റപത്രത്തിൽ ആരോപണമുണ്ട്.

2002 നവംബർ 26 ന് ഒന്നാം പ്രതി മാനേജിങ് ട്രസ്റ്റിയായും രണ്ടും മൂന്നും പ്രതികൾ പാർട്ണർമാരുമായാണ് ലിസ് നിലവിൽ വന്നത്. തുട4ന്ന് അച്ചാമ്മ ചാക്കോയുടെ പേരിൽ എറണാകുളം എം.ജി റോഡിൽ ലിസിന്റ പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്തു. ലിസ് ദീപസ്തംഭം ലോട്ടറിയുടെയും ത്രികാലം കൊളാഷിന്റെ വരിസംഖ്യ എന്ന പേരിലാണ് തുടക്കത്തിൽ തുക സ്വീകരിച്ചത്. പിന്നീട് അക്യുമുലേറ്റഡ് ഇൻകം പ്രോജക്ട് (എ.ഐ.പി), മന്ത്‌ലി ഇൻകം പ്രോജക്ട് (എം.ഐ.പി) എന്നീ പേരുകളിൽ 650, 5000 രൂപയുടെ യൂനിറ്റുകളിൽ പണം നിക്ഷേപിപ്പിച്ചാണ് വൻ തുക പിരിച്ചെടുത്തത്. നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കും എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിൻ മാതൃകയിലായിരുന്നു പ്രവർത്തനംം.

തങ്ങൾ നടത്തുന്ന സംവിധാനത്തിലൂടെ പണം തിരികെ നൽകാൻ കഴിയില്ലെന്ന വിശ്വാസമുണ്ടായിട്ടും പ്രതികൾ പണം സ്വീകരിച്ച് വഞ്ചന നടത്തിയതായാണ് കുറ്റപത്രത്തിലെ ആരോപണം. കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനും ഇന്റലിജൻസ് എ.ഡി.ജി.പിയുമായ ടി.പി. സെൻകുമാറാണ് കേസിലെ ഒന്നാം സാക്ഷി. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പുനരന്വേഷണത്തിൽ 2005 -2006 കാലഘട്ടത്തിൽ എറണാകുളം ജില്ലാ കമേഴ്‌സ്യൽ ടാക്‌സ് ഇൻസ്‌പെക്ടിങ് അസി.കമീഷണർ തോമസ് അലക്‌സ്, ജില്ലാ ചിട്ടി ഇൻസ്‌പെക്ടർ ജോയ്‌സി, ലോട്ടറി ഡയറക്ട4 എ. ഷാജഹാൻ, ജില്ലാ രജിസ്ട്രാർ എ.ജി. വേണുഗോപാൽ എന്നിവരിൽനിന്ന് മൊഴി ശേഖരിച്ചതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സി-ഡാക്കിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രജിസ്ട്രാറുടെ മൊഴിയിൽനിന്നാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.