- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗ്ഗരതിക്കായി പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; അദ്ധ്യാപികയും കാമുകനും പോക്‌സോ കേസിൽ റിമാൻഡിൽ
തിരുവനന്തപുരം: സ്വവർഗ്ഗ രതിക്കായി (ഹോമോ സെക്‌സ്വഷ്വൽ ) 17 കാരിയായ സിറ്റി മെഡിക്കൽ കോളേജ് സ്വദേശിനി പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ശ്രീകാര്യം സ്വദേശിനി 22 കാരിയായ ട്യൂഷൻ അദ്ധ്യാപികയെയും ഒത്താശ ചെയ്ത വേറ്റിനാട് സ്വദേശിയായ 24 കാരനായ കാമുകനെയും തിരുവനന്തപുരം പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പോക്‌സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് ദിവസം മുൻപാണ് സ്‌കൂളിൽ പോയ പെൺകുട്ടിയെ അദ്ധ്യാപിക കൂട്ടി കൊണ്ട് പോയത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ എത്താത്തതിനെ തുടർന്ന് രക്ഷകർത്താക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. ജൂൺ 23 നാണ് തട്ടിക്കൊണ്ടു പോകൽ സംഭവം നടന്നത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെയും അദ്ധ്യാപികയെയും എറണാകുളത്ത് അങ്കമാലിയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് വിദ്യാർത്ഥിനി പീഡനത്തിനിരയായതായി തെളിഞ്ഞത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത്, പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി ട്യൂഷൻ എടുക്കുന്നത് ഈ അദ്ധ്യാപികയാണ്. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു. അന്ന് വീട്ടുകാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയിൽ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയും അദ്ധ്യാപികയും തമ്മിൽ പരസ്പരം ഇഷ്ടത്തിലാണെന്നും അങ്ങനെയാണ് അദ്ധ്യാപികയുടെ കൂടെ പോയതെന്നുമാണ് കുട്ടി അന്ന് പൊലീസിനോട് പറഞ്ഞത്.
'18 വയസായാൽ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യം': 17കാരിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അദ്ധ്യാപിക പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. ഒരുമിച്ച് ജീവിക്കാൻ തന്നെയാണ് 17 കാരിയെ തട്ടിക്കൊണ്ടു പോയതെന്ന് ട്യൂഷൻ അദ്ധ്യാപിക പൊലീസിനോട് സമ്മതിച്ചു.
പോക്‌സോ കേസിൽ അദ്ധ്യാപികയെ മെഡിക്കൽ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉത്താശ ചെയ്ത ഇവരുടെ സുഹൃത്തും തിരുവനന്തപുരം വേറ്റിനാട് സ്വദേശിയായ 24 കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന 17കാരിയെയാണ് ഇവർ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്ക് 18 വയസായാൽ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തൽക്കാലം രക്ഷിതാക്കൾക്കൊപ്പം പോകാൻ പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് പെൺകുട്ടി വീട്ടുകാർക്കൊപ്പം മടങ്ങി.
കുട്ടിയുടെ മുൻ ട്യൂഷൻ അദ്ധ്യാപികയാണ് പിടിയിലായ യുവതി. പെൺകുട്ടിയുമായുള്ള ബന്ധം സംബന്ധിച്ച് യുവതിക്കെതിരെ മുമ്പ് ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് പെൺകുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്കമാലി ബസ് സ്റ്റാന്റിൽ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. 17 വയസുകാരി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്