- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതിക്ക് മൂന്ന് ജീവപര്യന്തവും ആറു ലക്ഷം പിഴയും ശിക്ഷ
പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിക്ക് മൂന്ന് ജീവപര്യന്തം
പത്തനംതിട്ട: പതിനാറുകാരി പീഡിപ്പിക്കപ്പെട്ട് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് അതിവേഗ സ്പെഷ്യല്‍ കോടതി. ചെന്നീര്‍ക്കര പ്രക്കാനം മലങ്കാവ് കുരിശിന്റെ സമീപം ആലു നില്‍ക്കുന്നതില്‍ വീട്ടില്‍ സുനില്‍ (53) ആണ് ശിക്ഷിക്കപ്പെട്ടത്.
ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. ആറു ലക്ഷം രൂപ പിഴയും അടക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും കുട്ടിയുടെ പുനധിവാസത്തിന് നഷ്ടപരിഹാരം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി അനുവദിക്കുന്നതിനും നിര്‍ദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ അധിക കഠിന തടവ് പ്രതി അനുഭവിക്കണം. ഇലവുംതിട്ട പോലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി പുറപ്പെടുവിച്ചത്.
2021 ഒക്ടോബറിനും 2023 ഓഗസ്റ്റിനും ഇടയിലുള്ള കാലയളവില്‍ കുട്ടിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. പലതവണ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ടതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ.എസ്.ഐ ഹസീന പങ്കാളിയായി.