- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റു ഉദ്യോഗസ്ഥരുമായി പ്രശ്‌നങ്ങളുള്ളയാളെ ചീഫ് സെക്രട്ടറിയാക്കിയാല്‍ ഭരണത്തെ ബാധിക്കും; മികച്ച അക്കാദമിക പശ്ചാത്തലം മാത്രമല്ല ഉന്നതപദവിയിലേക്കുള്ള മാനദണ്ഡം; രാജു നാരായണസ്വാമിയുടെ സ്ഥാനക്കയറ്റ കേസില്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍
രാജു നാരായണസ്വാമിയുടെ സ്ഥാനക്കയറ്റ കേസില്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: മറ്റു ഉദ്യോഗസ്ഥരുമായി പ്രശ്‌നങ്ങളുള്ളയാളെ ചീഫ് സെക്രട്ടറിയാക്കിയാല്‍ ഭരണത്തെ ബാധിക്കുമെന്ന് സംസ്ഥാനം. ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാന കയറ്റം നല്‍കാത്തത് ചോദ്യം ചെയ്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മികച്ച അക്കാദമിക പശ്ചാത്തലം മാത്രമല്ല ഉന്നതപദവിയിലേക്കുള്ള മാനദണ്ഡം. ഗ്രേഡ് പ്രൊമോഷന്‍ നല്‍കിയാല്‍ രാജു നാരായണസ്വാമിക്ക് ചീഫ് സെക്രട്ടറി പദവി നല്‍കേണ്ടി വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജു നാരായണസ്വാമിയുടെ ആനുവല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും അതിനാല്‍ ഗ്രേഡ് പ്രൊമോഷന്‍ നല്‍കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് ്അറിയിച്ചു.
എന്നാല്‍ ചീഫ് സെക്രട്ടറി റാങ്ക് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാകാനല്ലെന്നും തനിക്ക് കേന്ദ്ര കേഡറിലേക്ക് പോകാനാണെന്നും രാജു നാരായണസ്വാമി കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാറിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും രാജു നാരായണസ്വാമിയുടെ അഭിഭാഷകന്‍ വാദിച്ചു. സര്‍വ്വീസില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയായതിനാല്‍ തനിക്ക് ചീഫ് സെക്രട്ടറി ഗ്രേഡിലേക്കുള്ള സ്ഥാന കയറ്റത്തിന് അര്‍ഹത ഉണ്ടെന്നാണ് രാജു നാരായണ സ്വാമിയുടെ വാദം.
തനിക്ക് സ്ഥാനക്കയറ്റം നല്‍കാതെയാണ് അതേബാച്ചില്‍ ഉള്ള ജൂനിയര്‍ ആയവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് എന്നും രാജു നാരായണസ്വാമി വ്യക്തമാക്കുന്നു. കേസില്‍ വാദം കേട്ട കോടതി ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റി. രാജു നാരായണസ്വാമിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത്, അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, എല്‍.ആര്‍. കൃഷ്ണ എന്നിവരാണ് ഹാജരായി. സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകരായ വി.ഗിരി, ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.