- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗിക പീഡനം: പോക്സോ കേസ് പ്രതിക്ക് മുപ്പത്തി മൂന്നര കൊല്ലം തടവും 1.76 ലക്ഷം രൂപ പിഴയും ശിക്ഷ
പോക്സോ കേസ് പ്രതിക്ക് മുപ്പത്തി മൂന്നര കൊല്ലം തടവ്

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മുപ്പത്തിമൂന്നര കൊല്ലം തടവും 1,76,500 രൂപ പിഴയും ശിക്ഷ വിധച്ച് പോക്സോ അതിവേഗ കോടതി. വടശേരിക്കര ചെറുകുളഞ്ഞി സ്വദേശി പൂവത്തും തറയില്‍ വീട്ടില്‍ റിന്‍സണ്‍ മാത്യു (37) വിനെയാണ് ശിക്ഷിച്ചത്.
2019 മാര്‍ച്ചില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രളയത്തെ തുടര്‍ന്ന് വീടിന്റെ പിന്നില്‍ ഇടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിന് വേണ്ടി ജെ.സി.ബിയുമായി ചെന്നതായിരുന്നു പ്രതി. ഇങ്ങനെ പരിചയത്തിലായ അതിജീവിതയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. റാന്നി ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈ.എസ്.പി ആര്‍. ജയരാജ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
അതിവേഗ പോക്സോ കോടതി ജഡ്ജി ടി. മഞ്ജിത്തിന്റേതാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. റോഷന്‍ തോമസ് ഹാജരായി. എസ്.ഐ ഹസീന കോടതി നടപടികളില്‍ സഹായിച്ചു.


