'വി എസ് നിർത്തിയിടത്തു നിന്നും ഞാൻ തുടങ്ങുന്നു'; ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ എം ഷാജഹാൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയാകും; സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം
- Share
- Tweet
- Telegram
- LinkedIniiiii
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയാകും. അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെയാണ് മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
വി എസ് നിർത്തിയിടത്തു നിന്നും ഞാൻ തുടങ്ങുകയാണ് എന്ന തലക്കെട്ടിൽ, വി എസ് അച്യുതാനന്ദന്റെ ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. ആലപ്പുഴയിൽ സിറ്റിങ് എംപി എഎം ആരിഫിനെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്.
സേവ് കേരള ഫോറത്തിന്റെ പിന്തുണയിലാണ് ഷാജഹാൻ മത്സരിക്കുന്നത്. സംസ്ഥാന സർക്കാർ അഴിമതി, ധൂർത്ത്, പരിസ്ഥിതി ൈകയേറ്റം, സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ, പൊലീസ് പീഡനങ്ങൾ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രചരണത്തിന് കൊണ്ടുവരാനാണ് നീക്കം.
Next Story