- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; സിപിഐയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ക്രൈബ്രാഞ്ച് അന്വേഷണം നടത്താനൊരുങ്ങുന്നതെന്ന് കെ മുരളീധരന്‍
തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. സിപിഐയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ക്രൈബ്രാഞ്ച് അന്വേഷണം നടത്താനൊരുങ്ങുന്നതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.
ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ മനസ് അനുസരിച്ചേ പ്രവര്‍ത്തിക്കൂ. ജുഡീഷ്യല്‍ തലത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ഇനി അന്തിമതീരുമാനമെടുക്കുക. ക്രൈബ്രാഞ്ച് തലത്തിലോ പ്രത്യേക സംഘത്തെ നിയമിച്ചുള്ള അന്വേഷണമോ വേണമെന്നാണ് ആവശ്യം. പൂരം കലക്കിയ സംഭവത്തില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ പങ്കും അന്വേഷിക്കണമെന്നാണ് ശുപാര്‍ശ.
ഡിജിപി ഉന്നയിച്ച കാര്യങ്ങളിലും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ അജിത്കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു.