തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സുരേഷ് ഗോപി രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചു. കേന്ദ്ര മന്ത്രി ആശാ വര്‍ക്കര്‍മാര്‍ക്കിടയില്‍ വന്ന് തെറ്റിദ്ധാരണ പരത്തുകയാണ്.

സുരേഷ് ഗോപിയുടെ നടപടി ഗിമ്മിക്കാണെന്നും ചാനല്‍ ദൃശ്യം കണ്ടാല്‍ ജനങ്ങള്‍ക്ക് അത് ബോധ്യപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. ഭരണഘടന പരമായ കാര്യങ്ങളില്‍ കേന്ദ്രമന്ത്രി രാഷ്ട്രീയം കളിക്കരുത്. ഞങ്ങളാരും ഇത്തരം നിലപാടുകള്‍ സ്വീകരിക്കാറില്ലെന്നും കെ.എന്‍. ബാലഗോപാല്‍. പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടാകുമെന്നാണ് പൊതുവികാരമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കോണ്‍ഗ്രസിന്റെ രഹസ്യ സര്‍വേയില്‍ മൂന്നാം തവണയും സര്‍ക്കാരിന്റെ തുടര്‍ച്ച ഉണ്ടാകുമെന്നാണ് പറയുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.