പിണറായി ഭീകര ജീവി; ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത്, അതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം: രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍
പിണറായിയെ ജനങ്ങള്‍ തന്നെ പുറത്താക്കും
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായിയെ ഭീകര ജീവിയെന്നും സുധാകരന്‍ വിശേഷിപ്പിച്ചു. ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ടുപോകാനാകില്ലെന്നും പിണറായിയെ ജനങ്ങള്‍ തന്നെ പുറത്താക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയത്തുടിപ്പ് മനസിലാക്കാന്‍ പോലും അറിയാത്ത ഒരു ഭീകരജീവിതാണ് തന്റെ നാട്ടുകാരനായ പിണറായി വിജയന്‍. പൊലീസുകരെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണിത്. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിയുടെ പൊലീസുകരെന്നും സുധാകരന്‍ ആരോപിച്ചു.
Next Story