കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ സര്‍ക്കാരാണ് മറുപടി പറയേണ്ടതെന്ന് കെ. സുധാകരന്‍ എം.പി. എല്ലാ രംഗങ്ങളിലും സര്‍ക്കാരിന്റെ സിസ്റ്റം തകരാറിലായതിന്റെ ഭാഗമായാണ് ജയില്‍ വകുപ്പിലും സംഭവിച്ചത്. ജയിലുകളില്‍ പണ്ടും ലഹരി വസ്തുക്കള്‍ സുലഭമായിരുന്നെന്ന് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ മാധ്യമപ്രവര്‍ത്ത കോരാട്പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതു തടയാന്‍ സര്‍ക്കാരി നാവുന്നില്ല. സര്‍ക്കാരിന്റെ കഴിവുകേടാണിത്. രണ്ടു വര്‍ഷം മുന്‍പെ താന്‍ ഈ കാര്യം പറഞ്ഞതാണ്. ജയിലിലെ ലഹരി ഉപയോഗം തടയാന്‍ ജയില്‍ ഉപദേശക സമിതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നില്ല. പി. ജയരാജന്‍ ഉപദേശ സമിതി അംഗമായ സമിതിയാണ് ജയില്‍ ഭരിക്കുന്നത്. അവരെന്തു കൊണ്ടു ഈ കാര്യം സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. കഴിവുകെട്ട സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ജയിലില്‍ മാത്രമല്ല പുറത്തും ഇത്തരം സംഭവങ്ങള്‍ തുടരും.

എവിടെയാണ് ലഹരിയില്ലാത്തത്. സ്‌കൂളിലും ഫാക്ടറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും എന്നു വേണ്ട എല്ലായിടങ്ങളിലും ലഹരിയുണ്ട്. അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന കുട്ടികള്‍ വരെ ലഹരി ഉപയോഗിക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ലഹരിയുടെ ഉറവിടത്തെ ഇല്ലാതാക്കുന്നതിന പ്രത്യേക ഏജന്‍സിയെ നിയോഗിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോവിന്ദച്ചാമി യൊക്കെ ഈ സമൂഹത്തിന്റെ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്.

ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിക്കു ജയിലിനുള്ളില്‍ നിന്ന് തന്നെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് എന്റെ വിചാരം. ഒരു കൈ മാത്രമുള്ള ഒരാള്‍ക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ ഇത്ര വലിയ ജയില്‍ ചാടാന്‍ കഴിയില്ല. ജയിലിനകത്ത് കഞ്ചാവും ലഹരിയുമൊക്കെ ഉപയോഗിക്കുന്നത് പണ്ടേയുള്ളതാണ്. നമ്മുടെ നാട്ടിലെസ്‌കൂളുകളിലും ജയിലുകളിലും അടക്കം ലഹരി സുലഭമാണ്. പുതുതലമുറയെ വഴിതെറ്റിക്കുന്ന സമ്പ്രദായം നാട്ടില്‍ സ്ഥായിയാണ്. അത് നിര്‍ത്താന്‍ സര്‍ക്കാരിന് ആവുന്നില്ലെങ്കില്‍ അത് തെളിച്ചു പറയുകയാണ് വേണ്ടതെന്നും കെ സുധാകരന്‍ പറഞ്ഞു. സജീവ് ജോസഫ് എം.എല്‍ എ യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.