തിരുവനന്തപുരം: എസ്എഫ്‌ഐ കേരളസമൂഹത്തില്‍ പടര്‍ന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നാട്ടില്‍ ലഹരി പടര്‍ത്തുന്നത് എസ്എഫ്‌ഐയാണ്. എവിടെ മാരക ലഹരി പിടികൂടിയാലും അതില്‍ എസ്എഫ്‌ഐക്കാരും എസ്ഡിപിഐക്കാരും ഉണ്ട്. ഇവര്‍ കേരളത്തെ നശിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം എസ്എഫ്‌ഐയെ പിരിച്ചു വിടണം. കാമ്പസുകളില്‍ ഇവരുടെ ലഹരി വിളയാട്ടമാണ്. സര്‍ക്കാര്‍ പിന്തുണയോടെ ആണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.