കണ്ണൂര്‍ :കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് ആഗസ്റ്റ് ആറിന് നാളെജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ കണ്ണൂര്‍ ജില്ലയിലെ ക്വാറികളില്‍ ആഗസ്റ്റ് ആറിന് എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ബുധനാഴ്ച ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.