കണ്ണൂര്‍: കണ്ണൂര്‍ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പേര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. രണ്ട് ബൂത്തുകളില്‍ കൂടി പോളിംഗ് പൂര്‍ത്തിയാകാനുണ്ട്.

മണ്ഡലം അടിസ്ഥാനത്തില്‍ മട്ടന്നൂരിലാണ് കൂടിയ പോളിംഗ് (82.24%). കുറവ് ഇരിക്കൂറിലും (74.32%). ഹോം വോട്ടിംഗ്, തപാല്‍ വോട്ടുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ പോളിംഗ് ശതമാനത്തില്‍ നേരിയ വര്‍ധനയുണ്ടാകും.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംഗ് ശതമാനം 77.67 ശതമാനമായിരുന്നു.

നിയമസഭ മണ്ഡലം, വോട്ടിംഗ് ശതമാനം, ബ്രാക്കറ്റില്‍ 2021 ലെ ശതമാനം എന്ന ക്രമത്തില്‍:

പയ്യന്നൂര്‍- 80.57% (78.96%)

കല്യാശ്ശേരി-76.99 % (76.41%)

തളിപ്പറമ്പ്-81.03% (80.94 %)

ഇരിക്കൂര്‍-74.32% (75.63%)

അഴീക്കോട്-77.71% (77.89 %)

കണ്ണൂര്‍- 75.58% (74.94 %)

ധര്‍മ്മടം-81.44% (80.22 %)

തലശ്ശേരി-76.33% (73.94 %)

കൂത്തുപറമ്പ്-78.46% (78.15%)

മട്ടന്നൂര്‍-82.24% (79.54%)

പേരാവൂര്‍-79.10% (78.07%).