മട്ടന്നൂര്‍: കണ്ണൂര്‍-ബെംഗളൂരു സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് 13-ന് പുനരാരംഭിക്കും. വെള്ളിയാഴ്ചകളില്‍ മാത്രമാണ് സര്‍വീസ്. രാവിലെ 6.10-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 7.10-ന് ബെംഗളൂരുവിലെത്തും. തിരികെ 8.10-ന് പുറപ്പെട്ട് 9.10-ന് കണ്ണൂരിലെത്തും. കണ്ണൂര്‍-ബെംഗളൂരു സെക്ടറില്‍ ഇന്‍ഡിഗോ രണ്ട് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.