- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് കേസ്, പോക്‌സോ കേസ്, സ്ത്രീകളെ വീട്ടില്‍ കയറി ഉപദ്രവിച്ച കേസ് അടക്കം നിരവധി കേസുകള്‍; 28കാരനായ കാപ്പാ കേസ് പ്രതിയെ സാഹസികമായി പിടികൂടി മുളവുകാട് പോലിസ്
കാപ്പാ കേസ് പ്രതിയെ സാഹസികമായി പിടികൂടി മുളവുകാട് പോലിസ്
കൊച്ചി: എറണാകുളത്ത് കാപ്പാ കേസ് പ്രതിയെ സാഹസികമായി പിടികൂടി മുളവുകാട് പൊലീസ്. താന്തോണി തുരുത്തില്‍ വച്ചാണ് ശ്രീരാജിനെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് കേസ്, പോക്‌സോ കേസ്, സ്ത്രീകളെ വീട്ടില്‍ കയറി ഉപദ്രവിച്ച കേസ് എന്നിവയിലെല്ലാം പ്രതിയാണ് ശ്രീരാജ്. നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയ ആളാണ് 28കാരനായ ശ്രീരാജ്. താന്തോണി തുരുത്തില്‍ തന്നെ താമസിക്കുന്നയാളാണ് ശ്രീരാജ്. ചതുപ്പുള്ള, ചെളി നിറഞ്ഞ പ്രദേശത്ത് നിന്ന് അതിസാഹികമായാണ് ഇയാളെ പൊലീസ് പിടികൂടി വിലങ്ങു വച്ചത്.
Next Story