കട്ടപ്പന;ഇടതുപക്ഷ സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ പത്തുവര്‍ഷമായി സംസ്ഥാനത്ത് നടക്കുന്നത് അരാജകത്വവും അഴിമതിയും സഹകരണകൊള്ളയുമാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി ആരോപിച്ചു.സംസ്ഥാനത്ത് ഇടത് വലതു മുന്നണികള്‍ ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിക്കുന്നത് പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കുന്നതു പോലെയാണെന്നാണ് ഇടത് നേതാക്കള്‍ കരുതുന്നതെന്നും കട്ടപ്പനയില്‍ നിക്ഷേപ തുക ചോദിച്ചെത്തി ബാങ്കിന് മുന്‍പില്‍ ജീവനൊടുക്കിയ സാബുവിനെ പോലെ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന പതിനായിരക്കണക്കിന് സഹകാരികള്‍ ഇടുക്കിയിലും കോട്ടയത്തുമുണ്ടെന്നും എന്‍ ഹരി പറഞ്ഞു,

ജീവിത കാലം മുഴുവന്‍ സ്വരുക്കൂട്ടിവെച്ച 14 ലക്ഷത്തോളം രൂപ തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ കൊടുത്തത് 80000 രൂപയും പിന്നാലെ സിപിഎം മുന്‍ മുന്‍ ഏരിയാ സെക്രട്ടറിയും, മുന്‍ ബാങ്ക് പ്രസിഡന്റുമായ സജിയുടെ ഭീഷണിയുമാണ്,മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന സിപിഎം കിരാതവാഴ്ച കയ്യും കെട്ടിനോക്കി നില്‍ക്കേണ്ട അവസ്ഥയിലാണ് ഇടുക്കിയിലെ ജനങ്ങള്‍,വെട്ടിയും കുത്തിയും കണക്കു തീര്‍ക്കുന്ന ഇടുക്കിയിലെ സിപിഎം ഗുണ്ടകള്‍ക്കും അവരുടെ കൂട്ടാളികളും സഹകരണ സംഘങ്ങള്‍ വഴി നടത്തുന്ന അഴിമതി സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്,കണ്ണൂരില്‍ നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതിനു സമമാണ് ഇടുക്കിയില്‍ സിപിഎം നേതാവ് സജി സാബുവിനെ ഭീഷണിപ്പെടുത്തി കൊലപ്പെടുത്തിയതെന്നും ഹരി ആരോപിച്ചു,

സംഭവത്തില്‍ സാബുവിനെ ഭീഷണിപ്പെടുത്തിയ ബാങ്ക് ജീവനക്കാര്‍ക്കെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി പറഞ്ഞു,