- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസി വേണുഗോപാലിന്റെ ഇടപെടല്‍ ഫലം കണ്ടു; ബാംഗളൂരില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ് അനുവദിച്ച് കര്‍ണ്ണാടക ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല തിരക്കുകള്‍ പരിഗണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ ബസ് സര്‍വീസ് നടത്തണമെന്ന കെസി വേണുഗോപാല്‍ എംപിയുടെ ആവശ്യം അംഗീകരിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍.കര്‍ണ്ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെസി വേണുഗോപാല്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ട്ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ച് കര്‍ണ്ണാടക ആര്‍ടിസി ഉത്തരവിറക്കി. സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ ബംഗ്ലൂരുവില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്കും സെപ്റ്റംബര്‍ 7-ന് ബംഗ്ലൂരുവിലേക്കും തിരികെയും പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും കര്‍ണ്ണാടക ആര്‍ടിസി കെസി വേണുഗോപാലിനെ അറിച്ചു.
ട്രെയിനിലും മറ്റും ആവശ്യത്തിന് ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ വലിയ ദുരിതമാണ് മലയാളികള്‍ ഉള്‍പ്പെടെ നേരിട്ടത്. കര്‍ണ്ണാടക ആര്‍ടിസിസി ആലപ്പുഴയിലേക്ക് കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബസ് സര്‍വീസ് നടത്തും. ബംഗ്ലൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റാന്‍ഡിലും ഷാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റാന്‍ഡിലും നിന്നായിരിക്കും ബസുകള്‍ പുറപ്പെടുക. ഷാന്തിനഗറില്‍ നിന്നായിരിക്കും എല്ലാ പ്രീമിയം സര്‍വീസുകളും നടത്തുക. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും മറ്റ് പ്രധാന പട്ടണങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും കര്‍ണ്ണാടക ആര്‍ടിസി വ്യക്തമാക്കി.
തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഉയര്‍ന്ന നിരക്ക് നല്‍കിയാല്‍പ്പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. സ്വകാര്യബസുകളുടെ ടിക്കറ്റ് കൊള്ളയില്‍ നിന്ന് രക്ഷപെടാന്‍ യാത്രക്കാര്‍ക്ക് സഹയാകരമാണ് കര്‍ണ്ണാടക ആര്‍ടിസിസിയുടെ നടപടി. കര്‍ണ്ണാടകയില്‍ നിന്നും ആലപ്പുഴയിലേക്ക് ഓണാവധി ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ കൂടുതല്‍ ആശ്വാസമാകും.എറണാകുളം , ചേര്‍ത്തല , ആലപ്പുഴ ഭാഗത്തേക്ക് ടിക്കറ്റ് ആവശ്യമായുള്ളവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
സെപ്റ്റംബര്‍ 4 ന് രാത്രി 8.15നും ബാംഗ്ലൂര്‍ ശാന്തിനഗര്‍ ബസ്റ്റാന്റില്‍ നിന്നാണ് ബസ് പുറപ്പെടുക പിറ്റേദിവസം രാവിലെ 7.50ന് ആലപ്പുഴയിലും എത്തിച്ചേരും. ാ.സേെൃരേ.ശി എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഓണാവധിക്ക് ശേഷം ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന യാത്രക്കാരുടെ സെപ്റ്റംബര്‍ 7 ഞായറാഴ്ച കേരള ആര്‍ ടി സി ബസ്സുകളില്‍ സീറ്റുകള്‍ ലഭ്യമല്ല.എന്നാല്‍ കര്‍ണാടക ആര്‍ടിസിയുടെ ഐരാവത് ക്ലബ് ക്ലാസ് സര്‍വ്വീസ്സില്‍ ഈ ദിവസം സീറ്റുകള്‍ ലഭ്യമാണ് .രാത്രി ആലപ്പുഴയില്‍ നിന്നും 7:35 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7 മണിക്ക് ബാംഗ്ലൂരില്‍ എത്തും.
അഡ്വാന്‍സ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നാല് പേര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 5% വിലക്കുറവും, നാട്ടിലേക്കും തിരികെ ബാംഗ്ലൂരിലേക്കും ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 10% വിലക്കുറവും കെ.എസ്.ആര്‍.ടി.സി നല്‍കുമെന്നും കര്‍ണ്ണാടക ഗതാഗതമന്ത്രി കെസി വേണുഗോപാലിനെ അറിയിച്ചു.
കര്‍ണ്ണാടക ആര്‍ടിസിസിയുടെ ഐരാവത് ക്ലബ് ക്ലാസ് എസി സെമി സ്ലീപ്പര്‍ ബസുകളാണ് സര്‍വീസ് നടത്തുക.ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്കും മറ്റുജില്ലകളിലേക്കും ഓണക്കാലത്തുള്ള യാത്രാദുരിതം മലയാളികള്‍ കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഇടപെടല്‍. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി 90 ഓളം സെപ്ഷ്യല്‍ ബസ് സര്‍വീസുകളാണ് കേരളത്തിലേക്ക് കര്‍ണ്ണാടക ആര്‍ടിസിസി നടത്തുക.