- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഗ്രാമീണ്‍ ബാങ്കിന്റെ കല്‍പ്പറ്റയിലെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി യുവജനസംഘടനകള്‍; ഉരുള്‍പൊട്ടലിലെ വായ്പ പിടിക്കല്‍ വിവാദമായി
വയനാട്: കേരള ഗ്രാമീണ്‍ ബാങ്കിന്റെ കല്‍പ്പറ്റയിലെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി യുവജനസംഘടനകള്‍. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ സഹായധനത്തില്‍നിന്ന് ബാങ്ക് വായ്പാ തിരിച്ചടവ് പിരിച്ചതിനെതിരെയാണ് പ്രതിഷേധം. ബാങ്ക് കെട്ടിടത്തിലേക്ക് തള്ളിക്കയറിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം നടത്തി. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത അടിയന്തര സഹായത്തില്‍നിന്നാണ് ബാങ്ക് പണം ഈടാക്കിയത്. എന്നാല്‍ പണം പിന്നീട് തിരികെ നല്‍കിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാല്‍ പണം പിടിച്ചെടുത്ത ആളുകളുടെ പട്ടിക […]
വയനാട്: കേരള ഗ്രാമീണ്‍ ബാങ്കിന്റെ കല്‍പ്പറ്റയിലെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി യുവജനസംഘടനകള്‍. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ സഹായധനത്തില്‍നിന്ന് ബാങ്ക് വായ്പാ തിരിച്ചടവ് പിരിച്ചതിനെതിരെയാണ് പ്രതിഷേധം. ബാങ്ക് കെട്ടിടത്തിലേക്ക് തള്ളിക്കയറിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം നടത്തി. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത അടിയന്തര സഹായത്തില്‍നിന്നാണ് ബാങ്ക് പണം ഈടാക്കിയത്. എന്നാല്‍ പണം പിന്നീട് തിരികെ നല്‍കിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
എന്നാല്‍ പണം പിടിച്ചെടുത്ത ആളുകളുടെ പട്ടിക കൈമാറണമെന്നും ഇത് തങ്ങള്‍ ഒത്തുനോക്കിയ ശേഷം സമരം അവസാനിപ്പിക്കാമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ബാങ്കിന്റെ മറ്റ് ശാഖകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.




