കൊച്ചി: അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ കേരള ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ജില്ലാ ജഡ്ജിമാരായ ഹണി എം വര്‍ഗീസ്, പി എസ് ശശികുമാര്‍, കെ കെ ബാലകൃഷ്ണന്‍, എന്‍ ഹരികുമാര്‍, എസ് നസീറ എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്. ഇവരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയത്തിന് അയച്ചു.