- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കളിയും ജീവനും രക്ഷിക്കാം, ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം'; സല്‍മാന്റെ ഹെല്‍മറ്റ് ഏറ്റെടുത്ത് കേരള പോലീസും; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
രഞ്ജി ട്രോഫിയില്‍ കേരളം ഫൈനല്‍സിലേക്ക് കടക്കാന്‍ കാരണമായത് അവസാന നിമിഷത്തെ ക്യാച്ചായിരുന്നു. വളരെ പ്രത്യേകതയുള്ള ക്യാച്ചായിരുന്നു അത്. ആനന്ദ് സര്‍വാതെ എറിഞ്ഞ പന്ത് ഗുജറാത്ത് ബാറ്റര്‍ നഗസ് വാലയുടെ ഷോട്ട് സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടിയാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളില്‍ എത്തിയത്. ഇപ്പോള്‍ ഈ വീഡിയോ പങ്കുവെച്ച് കേരള പോലീസിന്റെ പോസ്റ്റാണ് വൈറലായിരിക്കുന്നത്.
'ഹെല്‍മറ്റ് ഉണ്ടെങ്കില്‍ കളിയും ജീവനും രക്ഷിക്കാം, ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം' എന്നായിരുന്നു ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് കേരള പോലീസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു ലക്ഷം പേരാണ് ഈ പോസ്റ്റ് ഇതിനോടകം കണ്ടത്.
രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായാണ് കേരള ടീം ഫൈനലില്‍ പ്രവേശിക്കുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയതോടെയാണ് കേരളം രഞ്ജി ട്രോഫിയുടെ ഫൈനല്‍ ഉറപ്പിച്ചത്. പിന്നാലെ കേരളം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ്ങിനിറങ്ങിയെങ്കിലും മത്സരം സമനിലയിലായി. സ്‌കോര്‍ കേരളം ആദ്യ ഇന്നിംഗ്‌സില്‍ 457, ഗുജറാത്ത് ആദ്യ ഇന്നിംഗ്‌സില്‍ 455. കേരളം രണ്ടാം ഇന്നിംഗ്‌സില്‍ നാലിന് 114.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ കേരളം വിദര്‍ഭയെ നേരിടും. നിലവിലെ ചാംപ്യന്മാരായ മുംബൈയെ 80 റണ്‍സിന് തോല്‍പ്പിച്ചാണ് വിദര്‍ഭ ഫൈനലില്‍ കടന്നിരിക്കുന്നത്. ഫെബ്രുവരി 26നാണ് ഫൈനല്‍ ആരംഭിക്കുക.