- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, അടുത്ത അഞ്ചുദിവസത്തേക്ക് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
മധ്യകിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് അകന്നുപോകാനും സാധ്യത ഉണ്ട്.
അതേസമയം, വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.